ഇരുട്ടിൽ മുങ്ങി എച്ച്.എം.ടി വള്ളത്തോൾപ്പടി റോഡ്
കൊച്ചി: വഴിവിളക്കുകൾ കത്താതിരിക്കുന്നത് റോഡുകളിൽ പലയിടത്തും പതിവുകാഴ്ചയാണ് എന്നാൽ വളരെയേറെ തിരക്കുള്ള സി പോർട്ട് എയർപോർട്ട് റോഡിൽ നിന്നും എച്ച്.എം.ടി റോഡിലേക്ക് കടക്കുന്ന വഴിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടേയില്ല എന്നത് ഖേദകരമാണ്. വള്ളത്തോൾപ്പടി കഴിഞ്ഞാൽ എച്ച് എം ടി റോഡിലേക്ക് തിരിയുന്നതുവരെ ഇരുട്ടാണ്. കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണുള്ളത്.
റോഡിൻ്റെ വശങ്ങളിൽ പലപ്പോഴും ലോറികളും നിർത്തിയിട്ടിട്ടുണ്ടാവും. അതിലൂടെ ഇരുട്ടത്ത് വഴി നടക്കാൻ ബുദ്ധിമുട്ടാണ്. അവിടെ കന്നുകാലികൾ അലഞ്ഞുനടക്കുകയും കിടക്കുകയും ചെയ്യുന്നത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ഇത് വാഹനാപകടങ്ങൾക്കും ഇടയാക്കും. തെരുവുവിളക്കുകൾ ഇല്ലാത്തത് അതിലൂടെ പോകുന്ന വാഹനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡുനിർമ്മാണം കഴിഞ്ഞിട്ട് ഇത്ര വർഷമായിട്ടും ഈയൊരു ഭാഗത്തു മാത്രം തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല എന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ദേവനന്ദ ഇ V
വിദ്യോദയ സ്കൂൾ തേവക്കൽ
February 20
12:53
2024