നഗര മധ്യത്തിലെ റോഡരുകിൽ മാലിന്യക്കൂമ്പാരം
കൊച്ചി : നഗര മധ്യത്തിൽ തന്നെയുള്ള ഇടപ്പള്ളി കുന്നുംപുറത്തു നിന്ന് വട്ടേക്കുന്നത്തേയ്ക്കുള്ള റോഡിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരം.. ഞാൻ ഹയ ഫാത്തിമ ഭവൻസ് വിദ്യാമന്ദിർ എളമക്കരയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് . സ്കൂളിലേയ്ക്കു പോകുന്ന വഴിയുടെ ഒരു വശത്തായിട്ടാണ് ഈ കാഴ്ച . സ്കൂൾ സീഡ് ക്ലബ്ബ് അംഗം കൂടിയായതു കൊണ്ടു തന്നെ ഇത്തരം കാഴ്ചകൾ എന്റെ ശ്രദ്ധയിൽപ്പെടാറുണ്ട്. ഇതിനെതിരെ പ്രതികരിക്കേണ്ടത് എന്റെ കർത്തവ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു.ശുചിത്വ കേരളം സുന്ദര കേരളം ഇത് ഞങ്ങൾ പുതിയ തലമുറയുടെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ മാലിന്യക്കൂമ്പാരം കണ്ടു കൊണ്ടും ദുർഗന്ധം ശ്വസിച്ചു കൊണ്ടുമാണ് ഞങ്ങളുടെ സ്ക്കൂൾ യാത്ര. റോഡിന്റെ ഇരുവശങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളായതു കൊണ്ടും വീടുകൾ തൊട്ടടുത്തില്ലാത്തതുംമാലിന്യo കൊണ്ടുവന്നു കളയുന്നവർക്ക് സൗകര്യമാവുകയാണ്. ദിവസം തോറും മാലിന്യം കൂടിക്കൂടി വരികയാണ്. ഈ റിപ്പോർട്ട് കണ്ടെങ്കിലും നഗരസഭാ അധികാരികളുടെ ശ്രദ്ധ ഇവിടേയ്ക്കത്തുമെന്നും മാലിന്യം ഉടനെ നീക്കം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇനിയും മാലിന്യം കൊണ്ടുവന്നു തള്ളുന്നവർക്ക് താക്കീതു നൽകുന്നതിനായി ബോർഡുകളും ക്യാമറയും സ്ഥാപിക്കുമെന്നും കരുതുന്നു. ശുചിത്വ മിഷൻ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തുടർച്ചയായി ഇവിടെ പരിശോധന നടത്തുന്നതും ജാഗ്രത പാലിക്കുന്നതും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവുമെന്ന ശുഭപ്രതീക്ഷയോടെ
ഇഷൽ ഹയ
8-ാo ക്ലാസ് വിദ്യാർത്ഥിനി
ഭവൻസ് വിദ്യാമന്ദിർ എളമക്കര
February 21
12:53
2024