മലിനീകരണത്തെ കുറിച്ചുള്ള ബോധവൽക്കരണം പാഴാകുന്നു
കഞ്ഞിക്കുഴി : മാലിന്യ സംസ്കരണത്തെക്കുറിച്ച് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഓരോ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുമ്പോഴും വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി വഴിയരികിൽ നിക്ഷേപിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡ് മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിന് സമീപത്തെ കാഴ്ചയാണിത്. കോട്ടയം നഗരത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള കാഴ്ചകൾ കാണാവുന്നതാണ്. അധികാരികൾ ഇതിന് വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതാണ്.വാർഡ് കൗൺസിലർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.
March 28
12:53
2024