SEED News

ലോക പരിസ്ഥിതി ദിനത്തിൽ തീം സോങ്ങ് പുറത്തിറക്കി മടവൂർ ഗവ.എൽ.പി.എസ് സീഡ് ക്ലബ്ബ്

മടവൂർ: ലോക പരിസ്ഥിതി ദിനത്തിൽ തീം സോങ്ങ് പുറത്തിറക്കി മടവൂർ ഗവ.എൽ.പി.എസ്.സീഡ് ക്ലബ്ബ്. മരങ്ങളുടെ പ്രസക്തി മുഖ്യ പ്രമേയമാക്കിയാണ് തീം സോങ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മനോജ് പുളിമാത്തിൻ്റെ വരികൾ പൂർവ്വ വിദ്യാർഥി കാളിദാസ് ആണ് പാടിയിരിക്കുന്നത്. സ്കൂളിലെ കുരുന്നുകൾ വേഷമിട്ടിരിക്കുന്നു. മാധവ് മനോജ് സംഗീത സംവിധാനം നിർവഹിച്ചു.

"നമുക്ക് കാക്കാം പ്രകൃതിയെ" എന്ന തലക്കെട്ടിൽ കുമാരി അഫ്റ ആയിഷ സംസാരിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം നിരുത്സാഹപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ പെൻബോക്സ് സ്ഥാപിച്ചു. വീണ്ടും ഉപയോഗിക്കാത്ത പ്ലാസ്റ്റിക് പേനകൾ ഈ പെട്ടിയിൽ നിക്ഷേപിക്കാൻ നിർദേശം നൽകി. ഇങ്ങനെ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനക്ക് കൈമാറുമെന്ന് സീനിയർ അസി.പ്രീത.കെ.എൽ പറഞ്ഞു. മനോജ് പുളിമാത്ത് പരിസ്ഥിതി ദിന സന്ദേശം കൈമാറി. മുൻ ഹെഡ്മാസ്റ്റർ എസ്.അശോകൻ ആശംസകൾ നേർന്നു. ആന കുന്നം ഏലായിൽ കുട്ടികളുടെ നേതൃത്വത്തിൽ ചോളം, ചീര കൃഷികൾക്ക് തുടക്കം കുറിച്ചു.

June 06
12:53 2024

Write a Comment