എളമ്പിലാടിനെ പ്ലാസ്റ്റിക് കവർ മുക്തമാക്കാൻ തുണി സഞ്ചിയുമായി വന്മുകo- എളമ്പിലാട് സ്കൂളിലെ സീഡ് ക്ലബ്ബ്.
ചിങ്ങപുരം:
എളമ്പിലാട് പ്രദേശത്തെ
പ്ലാസ്റ്റിക് കവർ മാലിന്യത്തിൽ നിന്ന് രക്ഷിക്കാനായി
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ
പ്രദേശത്തെ വീടുകളിലും,
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും
പി.ടി.എ. യുടെ സഹായത്തോടെ തയ്യാറാക്കിയ തുണിസഞ്ചി വിതരണം നടത്തി.
മൂടാടി കൃഷി ഓഫീസർ പി.ഫൗസിയ സ്കൂൾ സമീപത്തെ വീട്ടിൽ തുണിസഞ്ചി വിതരണം ചെയ്ത് കൊണ്ട്
ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്,
എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ,
സീഡ് കോ-ഓർഡിനേറ്റർ
പി.നൂറുൽ ഫിദ, സി.ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
വന്മുകം-എളമ്പിലാട് സ്കൂളിൻ്റെ തുണി സഞ്ചി വിതരണോദ്ഘാടനം
കൃഷി ഓഫീസർ പി.ഫൗസിയ നിർവ്വഹിക്കുന്നു.
തുണി സഞ്ചിയുമായി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ.
June 11
12:53
2024