പരിസ്ഥിതി ദിനത്തിൽ ആന്തട്ട കുളം സന്ദർശിച്ചു
കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗവ. യു.പി. സ്കൂൾ ആന്തട്ടയിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആന്തട്ട കുളം സന്ദർശിച്ചു. വളരെയധികം മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട കുളത്തിന്റെ അവസ്ഥ ശോചനീയമാണ്. ഒരു ഏക്കർ 10 സെൻറ് വിസ്തൃതിയുള്ള കുളത്തിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് ജൈവ അജൈവ മാലിന്യങ്ങളുo വലിച്ചെറിയപ്പെട്ടതായി കുട്ടികൾ നിരീക്ഷണത്തിൽ കണ്ടെത്തി. ഇത്രയും വിസ്തൃതിയുള്ള ഒരു കുളം സമീപപ്രദേശത്ത് എങ്ങുമില്ല. ചില്ല് കുപ്പികളും റബ്ബർ പാഴ് വസ്തുക്കളും ടൈൽ കഷ്ണങ്ങളും ഡിസ്പോസിബിൾ ഗ്ലാസ്സുകളും വെള്ളത്തിൽ കാണാൻ ഇടയായി. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയ ആന്തട്ടക്കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. കുളത്തിലെ മാലിന്യങ്ങൾ കുറെയൊക്കെ അധ്യാപകർ നീക്കം ചെയ്തു. ആന്തട്ട കുളം ശുചീകരിക്കാൻ ആവശ്യമായ നടപടികൾ എടുത്താൽ മാത്രമേ പരിസരവാസികൾക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുകയുള്ളൂ എന്നതിൽ സംശയമില്ല. ആന്തട്ട ഗവ. യു.പി. സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ശ്രീ. കെ. വി. രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. സ്കൂൾ സീഡ് അധ്യാപക കോഡിനേറ്റർ ശ്രീ പി. ജയകുമാർ അധ്യക്ഷനായി. അസിസ്റ്റൻറ് ഇൻ ചാർജ് കെ. ബേബിരമ, സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.ടി.കെ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഷിജില പി, ദിവ്യാ റിജീഷ്, രോഹിണി എ. കെ. എന്നീ അധ്യാപകരും 200 വിദ്യാർത്ഥികളും പങ്കെടുത്തു. കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനവും പോസ്റ്റർ രചനയും ചിത്രരചനയും സംഘടിപ്പിച്ചു. ഗൂഗിൾ ലെൻസ് സഹായത്തോടെ സസ്യങ്ങളെ അറിയാം എന്ന പരിപാടിയും സീസൺ വാച്ച് പ്രവർത്തനാവലോകനവും
June 11
12:53
2024