SEED News

വായനയുടെ ലോകത്തേക്ക് പറന്നുയരാൻ അമ്മമാർ ഒത്തുചേർന്നു .

വള്ളിയാട്  : വള്ളിയാട് എം. എൽ. പി സ്കൂളിൽ വായനവാരാചരണവുമായി  ബന്ധപ്പെട്ട്   "അമ്മ വായന" പരിപോഷണ പദ്ധതി ഉദ്‌ഘാടനം  ചെയ്തു.വായനയുടെ ലോകത്തിലേക്ക് കുട്ടികളെ എത്തിക്കാൻ അമ്മമാരുടെ വായനയിലൂടെ കഴിയും എന്ന ചിന്തയുടെ സാക്ഷാത്കാരമാണ്  "അമ്മ വായന". പദ്ധതിയുടെ ഔപചാരിക ഉദഘാടനം  ഹെഡ്മിസ്ട്രസ് ശ്രീമതി  ആർ ജസ്‌ന  നിർവഹിച്ചു.ലൈബ്രറി ക്ലബ് കൺവീനർ ശ്രീമതി ബേബി ഷംന ചടങ്ങ് നിയന്ത്രിച്ചു. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് സഫാന്റെ 'അമ്മ ശ്രീമതി സുനൈബയാണ് ആദ്യ പുസ്തകം ഏറ്റ് വാങ്ങിയത് .മറ്റു രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

June 21
12:53 2024

Write a Comment