SEED News

നെടുംകുന്നും സെൻ്റ് തെരേസാസ് എൽ. പി. സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

നെടുംകുന്നം :  ലോക പരിസ്ഥിതിദിനത്തിൽ നെടുംകുന്നും സെൻ്റ് തെരേസാസ് എൽ പി. സ്കൂളിലെ  പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തുടക്കമായി. സ്കൂൾതല സീഡ്  ക്ലബ്ബ് പ്രവർത്തനങ്ങൾ വാർഡ് മെമ്പർ ബീനാ വർഗീസ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നും കൃഷി ഓഫീസർ  അനിൽ സെബാസ്റ്റ്യൻ സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമിച്ച ചുമർ പത്രിക പ്രകാശനം ചെയ്തു വാർഡിലെ മുതിർന്ന ഹരിതകർമ്മാംഗം  കെ. പി  സുധാമണിയെ സ്കൂൾ ഹെഡ്മിസ്ട്രസ്  ജെസി  പി. ജോൺ ആദരിച്ചു. സീഡ് കോർഡിനേറ്റർ ജോജോ ജോസ് സീനിയർ അധ്യാപിക  അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ സീഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

June 24
12:53 2024

Write a Comment