വായന വാരാഘോഷം ആരംഭിച്ചു
മറ്റക്കര : മറ്റക്കര സെൻറ് ആൻറണീസ് എൽപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ജൂൺ പത്തൊൻപതിനു വായന വാരാഘോഷം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സജിമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ലിസി മാത്യു വായനാദിന സന്ദേശം നൽകി. പ്രസംഗം മത്സരം, കൂട്ട വായന, ലൈബ്രറി സന്ദർശനം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ വായനാവാരവുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിവരുന്നു.
June 24
12:53
2024


