സീഡ് ക്ലബ്ബിനു തുടക്കമായി
ആലപ്പുഴ: വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിനു തുടക്കമായി. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. മികച്ച കുട്ടിക്കർഷകനായി മാതൃഭൂമി സീഡ് തിരഞ്ഞെടുത്ത അഭിഷേകിനെ ചടങ്ങിൽ അനുമോ
ദിച്ചു.
സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ പ്രീതി എസ്. പിള്ള, പ്രഥമാധ്യാപിക ഡി. ഷൈനി, മുഹമ്മദ് ഷെറീഫ്, വിനയചന്ദ്രൻ തുടങ്ങിയവർ പ
ങ്കെടുത്തു.
June 24
12:53
2024