reporter News

സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി

തട്ടാരമ്പലം: ആഞ്ഞിലിപ്രാ ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും പരിസ്ഥിതിദിനാചരണവും 
നടന്നു. 
ചെട്ടികുളങ്ങര അസിസ്റ്റന്റ് കൃഷി ഓഫീസർ ഗോപകുമാർ ഉദ്ഘാടനംചെയ്തു. 
പ്രധാനാധ്യാപിക ആശ, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ വിജില വർഗീസ്, സ്റ്റാഫ് സെക്രട്ടറി അശ്വതി ബി. നായർ എന്നിവർ സംസാരിച്ചു. സ്കൂൾവളപ്പിൽ വൃക്ഷത്തൈകൾ നട്ടു.

June 26
12:53 2024

Write a Comment