അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വള്ളിയാട് :വള്ളിയാട് എംഎൽപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വേറിട്ട പരിപാടികളിലൂടെ നടന്നു. ലഹരിക്കെതിരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു, ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ ഇന്നത്തെ ഭക്ഷണ ശീലങ്ങൾ,ജംഗ് ഫുഡ്സ്, ശീതള പാനീയങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം, മൊബൈൽ ഗെയിമുകൾ, തുടങ്ങി നിത്യ ജീവിതത്തിൽ കുട്ടികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പലവിധ അഡിക്ഷൻസിനെ കുറിച്ച് മനസ്സിലാക്കാനും അതിന്റെ ദോഷവശങ്ങൾ കുട്ടികളിലെത്തിക്കാൻ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ ജാഗ്രത ബ്രിഗേഡുകളായി തിരഞ്ഞെടുത്ത കുട്ടികളെ ബാഡ്ജ് അണിയിച്ചു.പ്ലക്കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കുട്ടിച്ചങ്ങല തുടങ്ങിയ പരിപാടികളും നടന്നു. സീഡ് ക്ലബ്ബിന്റെയും സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
June 27
12:53
2024