നേമം ഗവ. യു.പി.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് വായനശാല സന്ദർശിച്ചു.
നേമം ഗവ. യു.പി.എസിലെ
സീഡ് ക്ലബ്ബംഗങ്ങൾ
സ്വരാജ് വായനശാല സന്ദർശിച്ചു.
നേമം
വായനാവാരത്തിന്റെ ഭാഗമായി നേമം ഗവ. യു.പി.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. 1969 ലാണ് സ്വരാജ് ഗ്രന്ഥശാല സ്ഥാപിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി പതിനായിരക്കണക്കിന് പുസ്തകങ്ങളുണ്ട്.
സീഡ് ക്ലബ്ബംഗം അനഘ വായനാ ദിനസന്ദേശം നൽകി. അംഗങ്ങളുടെ നേതൃത്വത്തിൽ പുസ്തകാസ്വാദനം, കവിതാവതരണം, കഥ പറയൽ എന്നിവ നടന്നു.
ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ. സീഡ് ക്ലബ് കോർഡിനേറ്റർ ജിജി, അധ്യാപകരായ ബെർജിൻ ഷീജ. അബ്ദുൽ ഷുഹൂദ് എന്നിവർ അംഗങ്ങളെ അനുഗമിച്ചു.
ലൈബ്രറി ഭാരവാഹികളായ പ്രേമചന്ദ്രൻ,ആർ.എസ് ശശികുമാർ, ഗോപാലകൃഷ്ണൻ നായർ, മഞ്ചു രാജ് എന്നിവർ അംഗങ്ങളെ സ്വീകരിച്ചു.
അംഗങ്ങൾക്ക് മധുര പലഹാരവും
പേനകളും സമ്മാനിച്ചു..
July 03
12:53
2024