SEED News

പ്രകൃതി സംരക്ഷണം- ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

പെരുവെമ്പ:വന മഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച്  പെരുവെമ്പ ജി ജെ ബി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിവുണ്ടാക്കുക,
പ്രകൃതി നശീകരണ പ്രവർത്തങ്ങളിൽ നിന്ന് വിട്ടു നിൽക്കാനുള്ള മനോഭാവം വളർത്തുക,
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള പ്രചോദനം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. വന സംരക്ഷക പ്രവർത്തകയും,പക്ഷി നിരീക്ഷകയും,എഴുത്തുകാരിയുമായ കുമാരി അനന്യ വിശ്വേഷ്‌ ക്ലാസ് നയിച്ചു.ഫോറെസ്റ്റ് ഓഫിസർ  രമേശ് എറാട്ടിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ ജുവൈരിയത്ത് അധ്യക്ഷത വഹിച്ചു.നൂറിലധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സീഡ് കോ ഓർഡിനേറ്റർ എ പി അശ്വതി,അധ്യാപകരായ കെ കെ ജയമോൾ,എസ് ലൈല,എം ഗിരിജ,കെ ഷീജ, ബി ചിത്ര,എസ് ഷാജിയ എന്നിവർ നേതൃത്വം നൽകി.

July 08
12:53 2024

Write a Comment