ലക്ഷ്മി നാരായണ വിദ്യാനികേതനിൽ സീഡ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഒറ്റപ്പാലം: ലക്ഷ്മി നാരായണ വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലെ പ്രകൃതി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ചെയർമാൻ കെ രാമകൃഷ്ണൻ സീഡ് ക്ലബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാടൻ കൃഷി സമ്പ്രദായങ്ങളുടെ പ്രത്യേകതകളേയും പ്രാധാന്യത്തെകുറിച്ചും സീഡ് ക്ലബ് അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തിയതിനു ശേഷം വിദ്യാർത്ഥികൾ പയർ, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറി കൃഷി നടത്തുവാൻ തയ്യാറാക്കിയ മണ്ണിൽ വിത്തുകൾ പാകി. വളപ്രയോഗവും നടത്തി. പ്ലാസ്റ്റിക് നിർമാർജനത്തിന് പ്രസക്തിയെ കുറിച്ച് ക്ലബ് അംഗങ്ങൾ ബോധവൽക്കരണം നടത്തുകയും സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപയോഗ ശൂന്യമായ പേനകൾ അലസമായി വലിച്ചെറിയുന്നതിനു പകരം ക്ലബ് സ്ഥാപിച്ച പേന ട്രാഷ് പെട്ടിയിൽ നിക്ഷേപിക്കാൻ ആഹ്വാനം ചെയ്തു. അത് പ്രകാരം വിദ്യാർത്ഥികൾ ഉപയോഗ ശൂന്യമായ പേനകൾ പേന ട്രാഷിൽ നിക്ഷേപിക്കാൻ ആരംഭിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വിപത്തിൽ നിന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തുടങ്ങിയ വിവേകപൂർണ്ണമായ ഒരു പരിപാടിയായി പേന ട്രാഷ് പെട്ടി മാറി. സീഡ് ക്ലബ് അധ്യാപകരായ ജയ ടി വി, അണിമ എം, അനു പി, അനുപമ കെ, സ്വപ്ന ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ വൃക്ഷ തൈയുകൾ നടത്തും പച്ചക്കറി വിത്തുകൾ പാകിയതും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതും.