രക്തദാന ദിനാചരണവുമായി സീഡ് ക്ലബ്ബ്
ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്തദാനദിനാചരണം നടന്നു. ആലക്കോട് സേവന ക്ലിനിക്കൽ ലബോറട്ടറിയുടെ സഹായത്തോടെ കൊല്ലകടവ് ആഞ്ഞിലിച്ചുവട് ജങ്ഷനിൽ സൗജന്യ രക്തഗ്രൂപ്പ് നിർണയവും രക്തസമ്മർദം, പഞ്ചസാര എന്നിവയുടെ പരിശോധനയും നടത്തി.
രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം ഉദ്ഘാടനം ചെയ്തു. വാർഡംഗം ശ്രീകുമാരി മധു, പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, സ്റ്റാഫ് സെക്രട്ടറി ജി. അരുൺ, സീഡ് ക്ലബ്ബ് കോഡിനേറ്റർ എച്ച്. അൻവർ എന്നിവർ പങ്കെടുത്തു. തുടർന്ന്, രക്തദാനദിന സന്ദേശമടങ്ങിയ പ്ലക്കാർഡുകളേന്തി റാലിയും നടത്തി.
July 15
12:53
2024