SEED News

സീഡ്‌ അംഗങ്ങളുടെ അടുക്കളത്തോട്ട നിർമാണത്തിനു തുടക്കമായി


തിരുവൻവണ്ടൂർ: ഇരമല്ലിക്കര ഹിന്ദു യു.പി.എസിൽ സീഡംഗങ്ങളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമാണംതുടങ്ങി. കാർഷികസംസ്‌കാരത്തിലേക്കു പുതുതലമുറയെ മടക്കിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
 പ്രഥമാധ്യാപിക സുജ ജി. പിള്ള, സീഡ് ക്ലബ്ബ്‌ കോഡിനേറ്റർ നന്ദകിഷോർ, അശ്വതി ഓമനക്കുട്ടൻ എന്നിവർ കുട്ടികൾക്കു മാർഗനിർദേശം നൽകി. 
സ്കൂളിലെ മാതൃകയിൽ വീടുകളിലും കുട്ടികൾ അടുക്കളത്തോട്ടം നിർമിക്കുന്നുണ്ട്. 

July 15
12:53 2024

Write a Comment