120 വീടുകളിൽ വൃക്ഷത്തൈ നട്ട് സീഡ്ക്ലബ്ബ്
ചാരുംമൂട്: ലോക മരുവത്കരണ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് 120 വീടുകളിൽ വൃക്ഷത്തൈ നട്ടു. സീഡ് ക്ലബ്ബംഗം മഹിമാ സൂസൻ തോമസിന് വൃക്ഷത്തൈ നൽകി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി. സീഡ് ക്ലബ്ബ് ഏർപ്പെടുത്തിയ കർഷകമിത്രപുരസ്കാരം കെ. പ്രസാദിന് സമ്മാനിച്ചു.
പ്രിൻസിപ്പൽ ആർ. രതീഷ്‌കുമാർ, പ്രഥമാധ്യാപിക സഫീനാ ബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനിതാ ഉണ്ണി, അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, അധ്യാപകൻ സി.ആർ. ബിനു, സീഡ് കോഡിനേറ്റർ റാഫി രാമനാഥ് എന്നിവർ സം
സാരിച്ചു.
July 15
12:53
2024