സഹപാഠിക്ക് ഒരു കൈത്താങ്ങുമായി സീഡ് വിദ്യാർഥികൾ
ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർഥിക്കു സഹായഹസ്തവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങൾ ചേർത്തുവെച്ച് പഠനോപകരണങ്ങളാണ് വാങ്ങിനൽകിയത്. ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ നേതൃത്വം നൽകി.
July 15
12:53
2024