സീഡ് ക്ലബ്ബിന്റെ പച്ചക്കറി വിത്തു വിതരണം
എടത്വാ: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തലവടി ടി.എം.ടി.എച്ച്.എസിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറിവിത്തു വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ജേക്കബ് അറയ്ക്കൽ നിർവഹിച്ചു. സീഡ് കോഡിനേറ്റർ ജാൻസി ജോസ്,അധ്യാപകരായ
പുഷ്പറാണി എസ്., സോണി വർഗീസ്, ലിസി എം. എന്നിവർ പ്രസംഗിച്ചു.
July 15
12:53
2024