SEED News

സ്‌കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം

ഹരിപ്പാട്: ലോക ലഹരിവിരുദ്ധദിനത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി മണ്ണാറശാല യു.പി. സ്കൂളിൽ മാതൃകാ പാർലമെന്റ് സംഘടിപ്പിച്ചു. സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രഥമാധ്യാപിക കെ.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. എം.വി. ഭഗത് പ്രധാനമന്ത്രിയും ആതിര ഗായേഷ് ആഭ്യന്തരമന്ത്രിയും ആർ. ആർദ്ര സ്പീക്കറായും രംഗത്തുവന്നു. ദ്വാദശി എസ്. നായർ എക്‌സൈസ് മന്ത്രിയായും നന്ദിക നായർ പ്രതിപക്ഷനേതാവായും ചർച്ചകളിൽ പങ്കെടുത്തു. സാമൂഹികശാസ്ത്ര ക്ലബ്ബാണ് മേൽനോട്ടം വഹിച്ചത്. 

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം ഗവ. എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും ബോധവത്‌കരണ ക്ലാസും നടത്തി.  നർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ സി.ആർ. ജാക്‌സൺ  ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ പി. ശിവകുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക എസ്. വിജി ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.   
: ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനമാചരിച്ചു വിമുക്തി ക്ലബ്ബ്‌, സ്റ്റുഡൻറ്‌സ് പോലിസ് കെഡേറ്റ്, കൗൺസലിങ്‌ വിഭാഗം എന്നിവ ചേർന്നാണിത്. എസ്.ഐ. നിസാർ പോന്നാരത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബി. കൃഷ്ണകുമാർ അധ്യക്ഷനാ
യി.    
മഹാദേവികാട്: ഗവ.യു.പി. സ്കൂൾ ആരോഗ്യക്ലബ്ബ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. കാർത്തികപ്പള്ളി ഗ്രമപ്പഞ്ചായത്തംഗം ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.   കാർത്തികപ്പള്ളി എക്‌സൈസ് ഓഫീസിലെ സീനിയർ എക്‌സൈസ് ഓഫീസർ എം. ഷഫീഖ്  ക്ലാസ് നയിച്ചു. 

ഹരിപ്പാട്: ലഹരിവിരുദ്ധദിനത്തിൽ കരുവാറ്റ വിദ്യ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലഹരിവിരുദ്ധ ക്ലാസ് നടത്തി. സിവിൽ എക്‌സൈസ് ഓഫീസർ ഷെഫീക് മുഹമ്മദ് ക്ലാസ് നയിച്ചു. ‘ലഹരി ഒരു സാമൂഹികവിപത്ത്’ എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച് പ്രസംഗമത്സരം നടത്തി. 

മുതുകുളം: മുതുകുളം ബുദ്ധ സെൻട്രൽ സ്‌കൂളിൽ നടന്ന ലോക ലഹരിവിരുദ്ധ ദിനാചരണം കനകക്കുന്ന് എസ്.ഐ. സോമരാജൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. ചന്ദ്രൻ അധ്യക്ഷനായി.  എ.എസ്.ഐ. മനോജ്, സി.പി.ഒ. നൗഷാദ് എന്നിവർ ബോധവത്കരണ സന്ദേശം നൽകി. മായാദേവി, വി.എസ്. മായ, ദിവ്യ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കരുവാറ്റ: കരുവാറ്റ വിദ്യാ പബ്ലിക് സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ് ലഹരിവിരുദ്ധദിനം ആചരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. 
ഹരിപ്പാട് എക്‌സൈസ് സിവിൽ ഓഫീസർ ഷെഫീക്ക് മുഹമ്മദ് ക്ലാസ് നയിച്ചു. മാനേജർ ഡോ. റെജി മാത്യു സന്ദേശം നൽകി. പ്രിൻസിപ്പൽ ബീനാ റെജി, ജിനു, വിജയകുമാർ, രമ എസ്.ലാൽ, ഷീനാ ജോസഫ് എന്നിവർ പ്രസംഗിച്ചു.

July 15
12:53 2024

Write a Comment