SEED News

ലഹരിവിരുദ്ധ ദിനമാചരിച്ചു

കൊല്ലകടവ് : ഗവ.മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബും സ്കൂൾ സോഷ്യൽ സർവീസ് സ്കീമും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി ക്ലബ്ബംഗങ്ങൾ ആഞ്ഞിലിച്ചുവട്, കൊല്ലകടവ് ജങ്ഷൻ എന്നിവടങ്ങളിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പരിപാടി വെൺമണി സി.ഐ.എ. നസീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് താജ് പുഴയ്ക്കൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, പഞ്ചായത്തംഗം ശ്രീകുമാരി മധു, എക്‌സൈസ് ഇൻസ്പെക്ടർ ബൈജു, അസിസ്റ്റന്റ് ഇൻസ്പെക്ടർ സജികുമാർ, ജി. അരുൺ, ക്ലബ്ബ്‌ കോഡിനേറ്റർ എച്ച്. അൻവർ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധറാലി, ക്വിസ്, പോസ്റ്റർരചന മത്സരങ്ങൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.  

മുളക്കുഴ: മുളക്കുഴ പഞ്ചായത്ത് പത്താംവാർഡംഗം പ്രമോദ് കാരയ്ക്കാട് ലഹരിവിരുദ്ധ സൈക്കിൾയാത്ര നടത്തി. കാരയ്ക്കാട് ഗവ എൽ.പി. സ്കളിൽനിന്നുതുടങ്ങിയ യാത്ര അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കൊഴുവല്ലൂർ എസ്.എൻ.ഡി.പി. സ്കൂളിൽ സമാപിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു ഉദ്ഘാടനം ചെയ്തു.
 പ്രഥമാധ്യാപിക പി. ബിനി അധ്യക്ഷയായി. വികസനസമിതിയംഗങ്ങളായ ചന്ദ്രശേഖരൻ നായർ, അനിൽ കുമാർ, അരവിന്ദ്, എസ്.എൻ.ഡി.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക എസ്.ആർ. ശ്രീഭ തുടങ്ങിയവർ പങ്കെടുത്തു.

 ചെങ്ങന്നൂർ: എം.എം.എ.ആർ. സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അസി.എക്‌സൈസ് ഇൻസ്പെക്ടർ പി. സജികുമാർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ എൽസി ആലി ചാക്കോ, വൈസ് പ്രിൻസിപ്പൽ നാൻസി ഫിലിപ്സ് എന്നിവർ പങ്കെടുത്തു.

പെണ്ണുക്കര: വിശ്വഭാരതി ഗ്രന്ഥശാലയുടെയും അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു.
 വിശ്വഭാരതി ഗ്രന്ഥശാലാ പ്രസിഡന്റ്‌ രമേശ് പ്രസാദ് അധ്യക്ഷനായി. റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ. ശ്രീകുമാർ ബോധവത്കരണ ക്ലാസെടുത്തു.

മാന്നാർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മാന്നാർ യൂണിറ്റ്, എക്സൈസ് വകുപ്പുമായിചേർന്ന് മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ ഉദ്ഘാടനം ചെയ്തു. നിയാസ് മാന്നാർ അധ്യക്ഷനായി. വി. വിനീത് ബോധവത്കരണ ക്ലാസ് നയിച്ചു. എ.കെ.പി.എ. ജില്ലാ കമ്മിറ്റിയംഗം സാനു ഭാസ്കർ, റെജി മാത്യു,  രാജേഷ് രാജ്‌വിഷൻ, പി.ജെ. സാമുവൽ, ജിതേഷ് ചെന്നിത്തല, ജോർജ് ഫിലിപ്പ്, സാമു ഭാസ്‌കർ, ആർ. രാജീവൻ, കെ. ബിനു എന്നിവർ സംസാരിച്ചു.

July 15
12:53 2024

Write a Comment