ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ പുരസ്‌കാരം നൽകി സീഡ് ക്ലബ്ബ്
ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ബഷീറിനെ പുരസ്‌കാരം നൽകി ആദരിച്ചു. ആതുരസേവനരംഗത്തെ മികവിനാണു പുരസ്‌കാരം. വിദ്യാലയത്തിലെ പൂർവവിദ്യാർഥിനികൂടിയാണ് ഡോ. മുംതാസ്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി പുരസ്‌കാരം നൽകി. പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ, പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, പ്രഥമാധ്യാപിക സഫീനാ ബീവി, െഡപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം, സുനിതാ ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാ ബീഗം, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, സീഡ് കോഡിനേറ്റർ റാഫി രാമനാഥ് എന്നിവർ പങ്കെടുത്തു.
July 17
12:53
2024