SEED News

സീഡ് ക്ലബ്ബ് ദിനപത്രനിർമാണ ശില്പശാല നടത്തി

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി ദിനപത്രനിർമാണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രകാശ് വാസു അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിലാഷ്‌കുമാർ, പ്രഥമാധ്യാപകൻ പി. കൃഷ്ണകുമാർ, സീഡ് കോഡിനേറ്റർ ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. എസ്. ഹരികുമാർ ക്ലാസെടുത്തു.

July 17
12:53 2024

Write a Comment