മാതൃഭൂമി സീഡ്; അധ്യാപകർക്കായി ശില്പശാല നടത്തി
ചേർത്തല: മാതൃഭൂമി സീഡ് പദ്ധതിയുടെ 16-ാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല വിദ്യാഭ്യാസജില്ലയിലെ സീഡ് കോഡിനേറ്റർമാർക്കായി ശില്പശാല നടത്തി. എൻ.എസ്.എസ്. യൂണിയൻഹാളിൽനടന്ന ശില്പശാല ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.എസ്. ബാബു ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് പദ്ധതിയിലൂടെ വിദ്യാർഥികളിൽ പ്രകൃതിയെ സ്നേഹിക്കുന്ന പുതിയ സംസ്കാരമാണ് വളർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചേർത്തല ലേഖകൻ കെ.പി. ജയകുമാർ അധ്യക്ഷനായി. മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റർ സംജദ് നാരായണൻ, മാതൃഭൂമി തിരുവനന്തപുരം സീനിയർ ക്യാമറാമാൻ പ്രേംശശി എന്നിവർ ക്ലാസുകളെടുത്തു. ഫെഡറൽ ബാങ്ക് ചേർത്തല ശാഖാമാനേജർ ജെ. ബാലു, സെയിൽസ് ഓർഗനൈസർ ആർ. വേണുക്കുട്ടൻ, സീഡ് എസ്.പി.സി.ഒ. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
July 17
12:53
2024