സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കടലാസ് സഞ്ചി നിർമ്മാണ പരിശീലനം.
നേമം ഗവൺമെൻറ് യുപി സ്കൂളിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് കടലാസ് സഞ്ചി നിർമ്മാണത്തിൽ പരിശീലനം നൽകി.നേമം സ്കൂളിലെ രമ്യ ടീച്ചറാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. അധ്യാപികയായ ബെർജിൻ ഷീജ ടീച്ചറും കൂടെ ഉണ്ടായിരുന്നു. പരിശീലനത്തിനൊടുവിൽ
സീഡ് കോർഡിനേറ്റർ പ്രധാനദ്ധ്യാപകന് പേപ്പർ ബാഗ് നൽകി.വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ കടലാസ് സഞ്ചികൾ ഫലപ്രദമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
July 22
12:53
2024