SEED News

പാട്ടത്തിൽ സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു


പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിനാഘോഷം 
തോന്നയ്ക്കൽ: പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. 
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ അനുഷും ധനുഷും എത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. ചന്ദ്രനിലെ വിശേഷങ്ങൾ കൂട്ടുകാരുമായി അവർ പങ്കുവെച്ചു. 
വീഡിയോ പ്രദർശനവും ശാസ്ത്ര അധ്യാപകൻ എസ്.വി. സുനിൽകുമാർ നയിച്ച ക്ലാസും വിവിധ മത്സരങ്ങളും നടന്നു. പ്രഥമാധ്യാപകൻ എം.ആൽബയാൻ, സീഡ് കോഡിനേറ്റർ ബി.ബീന, അധ്യാപകരായ വി.സി.വെൺചിത്, ഷിൻസബീവി, അർച്ചന, ജസീന എന്നിവർ നേതൃത്വം നൽകി.

July 23
12:53 2024

Write a Comment