SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ആറ്റിങ്ങലിൽ


ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപക 
ശില്പശാല ആറ്റിങ്ങൽ ഡി.ഇ.ഒ. ആർ.ബിന്ദു  ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: വിദ്യാലയങ്ങളിൽ മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാല ആറ്റിങ്ങൽ വ്യാപാരഭവനിൽ നടന്നു. ആറ്റിങ്ങൽ ഡി.ഇ.ഒ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. 
സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയവുമായി പ്രവർത്തിക്കുന്ന സീഡ്‌ വിദ്യാർഥികളെ പ്രകൃതിയിലേക്ക്‌ അടുപ്പിച്ചുവെന്ന്‌ അവർ പറഞ്ഞു.
മാതൃഭൂമി ടെക്‌നിക്കൽ ചീഫ് മാനേജർ ആർ.ബിജുമോഹൻ അധ്യക്ഷനായി. 
   ഫെഡറൽ ബാങ്ക് ആറ്റിങ്ങൽ ശാഖയുടെ ഓപ്പറേഷൻസ് മാനേജർ കെ.ഫാസിൽ, മാതൃഭൂമി തിരുവനന്തപുരം സർക്കുലേഷൻ മാനേജർ വരുൺഹരി എന്നിവർ പങ്കെടുത്തു. 
ആർ.ബിജുമോഹൻ, സീസൺ വാച്ച് പ്രോജക്ട് മാനേജർ കെ.മുഹമ്മദ് നിസാർ, മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ ആർ.അജിത്ത് കുമാർ എന്നിവർ ക്ളാസെടുത്തു.    പഴയകാല നെൽവി0ത്തിനങ്ങൾ കൃഷിചെയ്യാനായി കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്ന 'പഴയ കതിർ പുതിയ കൈകളിൽ' പദ്ധതിയാണ് ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത്. ജില്ലയിലെ രണ്ട് സ്കൂളുകൾക്ക് വിത്ത് നൽകും. നാട്ടുതനിമകൾ പരിചയപ്പെടുത്തുന്ന 'എന്റെ നാടിന്റെ പൈതൃകം', മഴമാപിനികൾ ഒരുക്കുന്ന മഴയറിയാം എന്നീ പദ്ധതികൾ ഈ വർഷം തുടങ്ങും

July 23
12:53 2024

Write a Comment