മാലിന്യക്കൂമ്പാരമായി സ്‌കൂൾ പരിസരം
ബീമാപള്ളി ഗവ. യു.പി. സ്‌കൂൾ പരിസരത്തെ ആകാശവാണി ഓഫീസ് വളപ്പിൽ കൂടിക്കിടക്കുന്ന മാലിന്യം
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയുയർത്തി മാലിന്യക്കൂമ്പാരം.
ബീമാപള്ളിയിൽ ആകാശവാണി ഓഫീസിന്റെ മതിൽക്കെട്ടിനുള്ളിലും റോഡരികിലുമായാണ് പ്ലാസ്റ്റിക് കവറിലും മറ്റും കെട്ടി മാലിന്യം വലിച്ചെറിയുന്നത്. അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ കൂടിക്കിടക്കുന്നു. രൂക്ഷമായ ദുർഗന്ധമായതിനാൽ മൂക്കുപൊത്താതെ നടക്കാനാകാത്ത അവസ്ഥയാണ്.
മഴക്കാലമായതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ. മാലിന്യവും ദുർഗന്ധവും കാരണം സമീപത്തെ ബീമാപള്ളി ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരുമടക്കം ബുദ്ധിമുട്ടിലാണ്. നാട്ടുകാർ പലതവണ കോർപ്പറേഷൻ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ആകാശവാണി അധികൃതരെ വിവരം അറിയിച്ചപ്പോൾ താത്കാലികമായി മൂടി.
മറിയം ഫാത്തിമ
സീഡ് റിപ്പോർട്ടർ
ഗവ. യു.പി.എസ്. ബീമാപള്ളി
July 23
12:53
2024