SEED News

വി.വി.എച്ച്.എസ്.എസിൽ ഓണത്തിന് ഒരുമുറം പച്ചക്കറിക്കൃഷി പദ്ധതി തുടങ്ങി

ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ് ക്ലബ്ബ് കൃഷിഭവന്റെ സഹായത്തോടെ ഓണത്തിന് ഒരുമുറം പച്ചക്കറിക്കൃഷി പദ്ധതി തുടങ്ങി. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ 1,600 വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണംചെയ്ത് താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി.  പ്രിൻസിപ്പൽ ആർ. രതീഷ്‌കുമാർ, പ്രഥമാധ്യാപിക സഫീനാബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനിതാ ഉണ്ണി, ബി.കെ. ബിജു, പി.എസ്. ഗിരീഷ്‌കുമാർ, സി.എസ്. ഹരികൃഷ്ണൻ, സീഡ് കോഡിനേറ്റർ റാഫി രാമനാഥ് എന്നിവർ പ്രസംഗിച്ചു.  കൃഷി അസിസ്റ്റന്റ് ടി. അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബ്‌ അംഗങ്ങൾക്ക് ജൈവകീടനാശിനിനിർമാണ പരിശീലനം നൽകും. മികച്ച വിദ്യാർഥിക്ക് കുട്ടിക്കർഷക അവാർഡു നൽകി ആദരിക്കാൻ തീരുമാനിച്ചു.

July 26
12:53 2024

Write a Comment