SEED News

നന്മ പ്രവർത്തനവുമായി എം.ജി. എം മോഡൽ സ്കൂൾ

വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ നന്മ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ചെമ്മരതി പഞ്ചായത്തിലെ വിജയൻ ചെട്ടിയാർക്ക് ഓക്സിജൻ സിലിണ്ടർ നൽകി മാതൃകയായി. ഏതാനും കുറെ മാസങ്ങളായി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ആണ്  കഴിഞ്ഞിരുന്നത്. ഇനി ഓക്സിജൻ സിലിണ്ടർ ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ. ഓക്സിജൻ സിലിണ്ടർനന്മ ക്ലബിന് നൽകിയത് 4D യിൽ പഠിക്കുന്ന സയാൻ ആണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ട്രസ്റ്റ്‌ സെക്രട്ടറി ഡോ.പി കെ സുകുമാരൻ,സ്കൂൾ പ്രിൻസിപ്പാൾ എസ്.പൂജ, സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സജിത്ത് വിജയരാഘവൻ, ചെമ്മരതി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡ് മെമ്പർ,ശ്രീ. മോഹൻലാൽ, വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ, പിള്ളൈ പ്രീത നന്മ ക്ലബ് കോ-
ഓഡിനേറ്റർ അനിത, ക്ലബ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഓക്സിജൻ സിലിണ്ടർ കൈമാറിയത്..

July 26
12:53 2024

Write a Comment