വിത്ത് പെൻസിലിലൂടെ പ്രകൃതി സംരക്ഷണം
പെരുവെമ്പ: പെരുവെമ്പ ജി ജെ ബി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്ത് പെൻസിൽ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാസ്റ്റിക് മുക്ത വിദ്യാലയം നടപ്പിലാക്കുക, പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ പങ്കാളികളാക്കുക, സഹജീവി സ്നേഹം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്ലാസ്റ്റിക് പേനകൾക്ക് പകരം വിത്ത് പെൻസിൽ ഉപയോഗിക്കുകയും,പെൻസിലിനകത്തെ വിത്ത് മുളച്ചു വളർന്ന് മരമായി മാറുകയും ,അതോടൊപ്പം പെൻസിലിന്റെ തുക ക്യാൻസർ ബാധിച്ച കുഞ്ഞിന് ചികിത്സ സഹായമായി നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 250 പെൻസിൽ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്
കെ. ജുവൈരിയത്ത് പദ്ധതി ഉദ്‌ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ എ.പി അശ്വതി, എം പി ടി എ പ്രസിഡന്റ് കെ സജിത, അധ്യാപകരായ കെ.കെ. ജയമോൾ, കെ. ശിവപ്രകാശ്, എസ്. ലൈല, എം.ഗിരിജ, കെ. ഷീജ, എസ്. ഷാജിത, പി. രാധാമണി എന്നിവർ നേതൃത്വം നൽകി.