സീഡ് "തനിച്ചല്ല" ബോധവത്കരണ ക്ലാസ്
ഒറ്റപ്പാലം: കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന "തനിച്ചല്ല" പദ്ധതിയുടെ ഭാഗമായി സൗത്ത് പനമണ്ണ എൻ.വി.എ.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജീവിത നൈപുണികളെക്കുറിച്ചും, പോക്‌സോ നിയമത്തെക്കുറിച്ചും യു.പി വിഭാഗം കുട്ടികൾക്ക് ഐ.സി.ഡി.എസ് ഒറ്റപ്പാലം ബ്ലോക്ക് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറും, പാരന്റിങ് ക്ലിനിക് കൗൺസിലറുമായ ശ്രീമതി. എലിസബത്ത്. പി.കോര ക്ലാസ് എടുത്തു. ഇതോടൊപ്പം 2024 - 25 അധ്യയന വർഷത്തിലെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.ഹെഡ് മാസ്റ്റർ സി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ. രാംമോഹൻ, പി.റിഷ,വി. പ്രിയ എന്നിവർ പ്രസംഗിച്ചു. ഇ.അനന്യ, വി.കെ. തീർത്ഥ എന്നിവരെ ക്ലബ്ബ് ഭാരവാഹികളായി തിരഞ്ഞെടുത്തു
July 27
12:53
2024