പൊളിച്ച റോഡ് അപകടാവസ്ഥയിൽ തുടരുന്നു
ആലപ്പുഴ: ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയടുത്ത് പൂന്തോപ്പ് പള്ളിക്കു സമീപം കാളാത്ത്-മാമൂട് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കുണ്ടുംകുഴിയുമായി സഞ്ചാരയോഗ്യമല്ലാതായി.
പാതയിലെ മൂടിയില്ലാത്ത ഓടയും അപകടഭീഷണിയാണ്. 750-ലധികം കുട്ടികളും സ്കൂൾ ജീവനക്കാരും നാട്ടുകാരും യാത്രചെയ്യുന്ന പാതയാണിത്. ഒത്തിരി അപകടങ്ങളും ഉണ്ടാകുന്നു. യാത്ര ദുരിതത്തിലാക്കുന്ന ഈ റോഡ് എത്രയുംവേഗം പുനർനിർമിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. അമൃത് പദ്ധതിക്കായാണ് റോഡുപൊളിച്ചത്. റോഡുനിർമാണം ഉടൻ ആരംഭിക്കുമെന്ന് സഗരസഭാ കൗൺസിലർ ഷാനവാസ് പറഞ്ഞു.
ഹൃദ്യ മനോജ്
മാതൃഭൂമി സീഡ് റിപ്പോർട്ടർ, ലിയോ തേർട്ടീന്ത്
ഇംഗ്ലീഷ് മീഡിയം സ്കൂൾ,കാളാത്ത്
July 29
12:53
2024