SEED News

മഴയെ അറിയാം അളക്കാം പഠിക്കാം; ശില്പശാലയൊരുക്കി സീഡ്ക്ലബ്ബ്‌

ചേർത്തല: മഴയെ അറിയാനും അളക്കാനും പഠിക്കാനും വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി മഴമാപിനി ശില്പശാലയൊരുക്കി ചേർത്തല സെയ്ന്റ് മേരീസ് ജി.എച്ച്.എസ്. പ്രാദേശിക മഴയുടെ അളവ് നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലെ മഴയുടെ അളവ് താരതമ്യപ്പെടുത്തുന്നതിനും മഴമാപിനിവഴി സാധിക്കും. സ്കൂൾ സീഡ് കോഡിനേറ്റർ എൽസി ചെറിയാൻ, പ്രധാന അധ്യാപകൻ ഷാജി ജോസഫ്, ബോണി, ജോജോ, പ്രിനു എന്നിവർ നേതൃത്വം 
നൽകി.  

July 29
12:53 2024

Write a Comment