മഞ്ഞപ്പാറ ഗവ യു പി സ്കൂളിൽ കാർഗിൽ വിജയ ദിനാഘോഷം
GUPS മഞ്ഞപ്പാറ സ്കൂളിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ജവാൻ ശ്രീ രാജേന്ദ്രനെ പൊന്നാട ചാർത്തി ആദരിച്ചു. അദ്ദേഹം കാർഗിൽ യുദ്ധ സ്മരണകൾ കുട്ടികളുമായി പങ്കുവെച്ചു. PTA പ്രസിഡന്റ് ശ്രീ അജിത് S , MPTA പ്രസിഡന്റ് ശ്രീമതി ശ്രീജ G എന്നിവർ പങ്കെടുത്തു.
July 31
12:53
2024