അന്തർദേശീയ കടുവ ദിനം ആചരിച്ച് അമൃതകൈരളി വിദ്യാഭവൻ
ജൂലൈ 29 അന്തർദേശീയ കടുവ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ 'സീഡ് ക്ലബ് ' ഒരുക്കിയത്.ഇന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇടംപിടിച്ച കടുവകളെ സംരക്ഷിച്ചു നിലനിർത്തി പോരേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധവത്കരിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. ' കാടും കടുവയും 'എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന , കടുവ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പോസ്റ്റർ രചന , കടുവകളുടെ നിലനിൽപ്പും അതിൻ്റെ ആവശ്യകതയും ഉൾക്കൊള്ളുന്ന പവർ പോയിന്റ് പ്രസന്റേഷൻ , കടുവകൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന റോൾപ്ലേ തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്തു . പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ജി.എസ് സജികുമാർ ,സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിന്ധു എസ് ,സീഡ് അംഗങ്ങൾ ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .
July 31
12:53
2024