വായനാടിനൊരു കൈത്താങ്ങായി കൈരളി വിദ്യാ മന്ദിറിലെ സീഡ് ക്ലബും കുട്ടികളും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രകൃതി രമണീയമായ ജില്ലയാണ് വയനാട്. ഇന്ന് ആ ഭൂപ്രകൃതിയുടെ മനോഹാരിത ഒരു ഉരുൾ പൊട്ടലിന്റെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച ഓരോ മനുഷ്യരുടെയും ഉള്ളിലെ തീരാനൊമ്പരമാണ്. ഒറ്റ രാത്രി കൊണ്ട് എല്ലാം കഷ്ടപ്പെട്ട് ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വയനാട്ടിലെ നമ്മുടെ കൂടെപ്പിറപ്പുകൾക്ക് ഒരു കൈത്താങ്ങാകാൻ
കണിയാപുരം കൈരളി വിദ്യാ മന്ദിറും.
ചുരുങ്ങിയ സമയം കൊണ്ട് കണിയാപുരത്തെ കൈരളി വിദ്യാമന്ദിറിന് മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സഹായത്തോടെ ശേഖരിച്ച അവശ്യ വസ്തുക്കൾ മാതൃഭൂമി വഞ്ചിയൂർ ഓഫീസിൽ എത്തിക്കുവാനും കൈമാറുവാന് സാധിച്ചുകൊണ്ട് വയനാട്ടിലെ കൂടെപ്പിറപ്പുകൾക്ക് ഒരു കൈത്താങ്ങായി.
August 02
12:53
2024