SEED News

പഴയ കതിർ പുതിയ കൈകളിൽ

കാക്കനാട് കാക്കനാട് മാർത്തോമ പബ്ലിക് സ്കൂളിൽ  29/7/ 2024 തിങ്കളാഴ്ച കരനെൽകൃഷി ആരംഭിച്ചു. കാക്കനാട് കൃഷി ഓഫീസർ ശ്രീ. സാലി മോൻ സാറും പ്രിൻസിപ്പൽ ഡോ. ഷീല സേത്തും വിത്തു വിതയ്ക്കുന്നതിന് നേതൃത്വം നൽകി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് SEED അംഗങ്ങൾ നടത്തിയത്. സാലിംസാർ കുട്ടികൾക്ക് ബോധ വത്ക്കരണ ക്ലാസ്സ് എടുക്കുകയും കുട്ടികളും  അധ്യാപകരും 7 ഏക്കറോളം വരുന്ന കൃഷിയിടം നല്ല രീതിയിൽ പരിപാലിച്ചു പോരുന്നതിനെ പ്രശംസിക്കുകയും ചെയ്തു. നെൽക്കൃഷി ആരംഭിച്ചതിനും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.ജ്യോതി എന്നയിനം വിത്താണ് വിതച്ചത്. 10 സെൻ്റിൽ കൃഷി ചെയ്യാനാണ് തീരുമാനിച്ചത്. സീഡ് കോഡിനേറ്റേഴ്സ് ആയ  ശ്രീമതി റീന ആൻ്റണി  ശ്രീമതി അഞ്ചു ജോബ് എന്നിവർ നേതൃത്വം വഹിച്ചു.

August 02
12:53 2024

Write a Comment