SEED News

എന്റെ നാടിന്റെ പൈതൃകം അറിയാൻ

പറവൂർ ഡോ. എൻ.ഇൻറർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പാലിയത്തച്ഛൻ്റെ ആവശ്യപ്രകാരം രൂപംകൊണ്ട ചേന്ദമംഗലം കൈത്തറി യൂണിറ്റുകൾ സന്ദർശിച്ചു.രണ്ടു നൂറ്റാണ്ടിൻറെ ചരിത്രമുള്ള, കേരളത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള പരമ്പരാഗത രീതിയിൽ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങളാണ്  ഇവിടെ നെയ്തെടുക്കുന്നത്. കൈത്തറിയുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദ്യാർത്ഥികൾ  നെയ്ത്തുകാരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി.കൂടാതെ പറവൂർ ടൗൺ കൈത്തസഹകരണത്തിന്റെ സെക്രട്ടറി സജീവ് യൂണിറ്റിൻ്റെ  പ്രവർത്തനങ്ങളെക്കുറിച്ചും അതിൻ്റെ ചരിത്രത്തെക്കുറിച്ചു വിശദമായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .

August 02
12:53 2024

Write a Comment