SEED News

കിടപ്പുരോഗികൾക്കായി സ്നേഹ വഞ്ചി

പുലാപ്പറ്റ. ശബരി.എം.വി.ട്ടി.സെൻട്രൽ യു. പി.സ്ക്കൂളിൽ കിടപ്പുരോഗികളെ സഹായിക്കുന്നതിനായി സ്നേഹ വഞ്ചിസ്ഥാപിച്ചു. സീഡ് യൂണിറ്റ് സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രചോദന പ്രഭാഷകൻ കൈലാസ് മണി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥികൾ പിറന്നാൾ പോലുള്ള സന്തോഷ ദിനങ്ങളിൽ മിഠായി വിതരണത്തിനും മറ്റും ചിലവാക്കുന്ന തുകയിൽ നിന്നൊരു പങ്ക് സ്നേഹ വഞ്ചിയിലേക്ക് മാറ്റിവെക്കുന്നു, കൂടാതെ വൺ സ്റ്റുഡന്റ് വൺ മന്ത്  5 റുപ്പി എന്ന പദ്ധതിയിലും സ്നേഹ വഞ്ചിയിലേക്ക് തുകയെത്തും. ഓരോ മാസവും സമാഹരിക്കുന്നതുകയും വിദ്യാലയ പരിസരത്തുള്ള കിടപ്പുരോഗികളെ സഹായിക്കാനാണ് ഉപയോഗിക്കുക. പ്രധാനാധ്യാപിക സി.ഗീത, സീഡ് കോർഡിനേറ്റർ
പി.സുപ്രിയ, സ്ക്കൂൾ ലീഡർ പി.അജ്ഞലി കൃഷ്ണ എന്നിവർ സംസാരിച്ചു


August 02
12:53 2024

Write a Comment