സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
മണ്ണൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ.ബി.യു.പി. സ്കൂൾ പേരടിക്കുന്നും, ചെർപ്പുളശ്ശേരി അറ്റ്ലസ് കണ്ണാശുപത്രിയും ചേർന്ന് കുട്ടികൾക്കും പരിസരവാസികൾക്കുമായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണായ ക്യാമ്പും നടത്തി. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.അനിത സ്വാഗതം പറഞ്ഞു. മണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥൻ, പി.ടി.എ പ്രസിഡന്റ് വി.കെ.സത്യകുമാർ, സീഡ് കോ ഓർഡിനേറ്റർ പി.സുനിൽ എന്നിവർ സംസാരിച്ചു.
August 02
12:53
2024