SEED News

പ്രതീക്ഷയുടെ പച്ചപ്പായി ‘സീഡ്’ മിയാവാക്കി

കൊച്ചി പ്രതീക്ഷയുടെ പുതിയ പച്ചപ്പായി 'മാതൃഭൂമി സീഡ്' മിയാവാക്കി പദ്ധതി തുടങ്ങി. സ്‌കൂൾ കുട്ടിക ളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് തുടങ്ങിയ സീഡ് പദ്ധതി പതിനാറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് മിയാവാക്കി പദ്ധതി അവതരിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത സ്‌കൂളുകളിൽ മിയാവാക്കി വനം വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. പ്രകൃതി സംരക്ഷണത്തിൻ്റെ പുതിയ പ്രതീക്ഷയായ പദ്ധ തിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച എറണാകുളത്ത് നടന്നു. കാക്കനാട് കെ. ചിറ്റിലപ്പിള്ളി സ്ക്വയ റിൽ നടന്ന ചടങ്ങിൽ കാൻസർരോഗ വിദഗ്‌ധൻ ഡോ. വി.പി. ഗംഗാധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചി റ്റിലപ്പിള്ളി മുഖ്യാതിഥിയായി.

പ്രതീക്ഷയുടെ ഓരോ കണികയും വിട്ടുകളയാതെ ചേർത്തുവെക്കുന്നതാണ് മനുഷ്യത്വത്തിൻ്റെ അടി സ്ഥാനമെന്ന് ഡോ. ഗംഗാധരൻ പറഞ്ഞു. ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന നേരത്ത് രോഗിയുടെ രൂപത്തിൽ ഒരുപാട് മനുഷ്യർ മുന്നിലെത്തിയിട്ടുണ്ട്. അവരിൽ പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നിയോഗമാണ്. പ്രകൃതിയെന്ന നമ്മുടെ ജീവനെ തിരികെ കൊണ്ടുവരാനും കുട്ടികളുടെ കൂട്ടായ ശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു.

ചുറ്റുമുള്ള മനുഷ്യരെ പരിഗണിക്കുന്നതാകണം നമ്മുടെ ജീവിതമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നമ്മുടെ ചുറ്റും കൂടുന്ന മാലിന്യം നമ്മൾ തന്നെ സൃഷ്ടി ക്കുന്നതാണ്. അത്തരം മാലിന്യം കൂടുന്നതുകൊണ്ടാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ നമ്മളെല്ലാം രോഗി കളായി മാറുന്നത്. പ്രകൃതിയെ അറിയുകയും സംരക്ഷി ക്കുകയും ചെയ്യുന്ന മനസ്സുണ്ടെങ്കിൽ ജീവിതം മനോഹരമായി തളിരിടുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഫെഡറൽ ബാങ്ക് സി.എസ്.ആർ. ഡിപ്പാർ ട്ട്മെന്റ് ഹെഡ് ആൻഡ് വൈസ് പ്രസിഡൻ്റ് കെ.വി. ഷാജി അധ്യക്ഷനായി. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻ്റ് ആൻഡ് സോണൽ ഹെഡ് രഞ്ജി അലക്സ്, എറണാകുളം ഡി.ഡി.ഇ. ഹണി ജി. അലക്‌സ ണ്ടർ, എൻ.ഡബ്ല്യൂ.ഡി.പി.ആർ.എ. ഡെപ്യൂട്ടി ഡയറക്ടർ പി. ഇന്ദു നായർ, സീസൺ വാച്ച് പ്രോജക്ട് മാനേജർ കെ. മുഹമ്മദ് നിസാർ, 'മാതൃഭൂമി' പബ്ലിക് റിലേഷൻസ് വൈസ് പ്രസിഡൻ്റ് പി.വി. മിനി, സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂൾ അധ്യാപിക എൻ.കെ. പ്രീത എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടന ചടങ്ങിനുശേഷം ചിറ്റിലപ്പിള്ളി സ്ക്വയറിൽ ഡോ. വി.പി. ഗംഗാധരനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുട്ടികൾക്കൊപ്പം തൈ നട്ടു. തിരഞ്ഞെടുത്ത വിവിധ സ്കൂ‌ ളുകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് പരി സ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകളും വിതരണം ചെയ്തു.

August 03
12:53 2024

Write a Comment

Related News