ആലുവയിൽ 'മിയാവാക്കി’ കുട്ടികൾ തൊട്ടറിയും
ആലുവ ആലുവ അന്ധവിദ്യാലയത്തിലെ കാഴ്ച പരിമിതരായ കുട്ടികൾ മിയാവാക്കി വനം ഇനി തൊട്ടറിയും. മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ പതിനാറാം വാർഷികത്തോട നുബന്ധിച്ചു നടത്തുന്ന മിയാവാക്കി പദ്ധതിയാണ് ആലുവ കീഴാടിലെ അന്ധവിദ്യാ ലയത്തിൽ ആരംഭിച്ചത്.
സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പതിനാറോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് മണ്ണൊരുക്കാം കൂട്ടരെ, മനസ്സൊരു ക്കാം കൂട്ടരെ എന്ന പ്രകൃതിഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോൺ കെ. ജേക്കബ് മുഖ്യസന്ദേശം നൽകി. മണ്ണിൽ ചവിട്ടിനിൽക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതാ ണ് മാതൃഭൂമി സീഡ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലായി സീഡ് കോ -ഓർഡിനേറ്റർ പുരസ്‌കാരം നേടിയ എട്ട് അധ്യാപകരും ജെം ഓഫ് സീഡ് പുരസ്കാരം നേടിയ എട്ട് വിദ്യാർഥികളും ചേർന്ന് മിയാവാക്കി വൃക്ഷത്തൈകൾ നട്ടു. അന്ധവിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും ഒപ്പം ചേർന്നു.
'മാതൃഭൂമി' പബ്ലിക് റിലേഷൻസ് വൈസ് പ്രസിഡൻ്റ് പി.വി. മിനി, റീജണൽ മാനേജർ പി. സിന്ധു, ആലുവ അന്ധവിദ്യാലയം സ്‌കൂൾ മാനേജർ പ്രൊഫ. ഡോ. തോമസ് മാത്യു, ട്രഷറർ പി.ടി. മാത്യു, ഹെഡ്മിസ്ട്ര സ് ഇൻ ചാർജ് അനിത കെ. വർഗീസ്, സ്കൂൾ ലീഡർ അദ്‌നാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
August 03
12:53
2024