SEED News

പി.എൻ.പി.എം. എൽ.പി. സ്കൂളിൽ അസ്ത്രക്കറിയും താൾക്കറിയും നൽകി


ചാരുംമൂട്: കർക്കടകത്തിൽ കുട്ടികൾക്ക് പോഷകമൂല്യങ്ങളുള്ള ആഹാരം നൽകുകയെന്നുള്ള പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ കുട്ടികൾക്ക് കഞ്ഞിയും ചേമ്പിന്റെ അസ്ത്രക്കറിയും താൾക്കറിയും നൽകി. താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
 പ്രഥമാധ്യാപിക വി. ശ്രീകുമാരി, പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോഡിനേറ്റർ തഹസീന, ജയശ്രീ, അമ്പിളി എന്നിവർ നേതൃത്വം നൽകി.    

August 08
12:53 2024

Write a Comment