പകർച്ചവ്യാധി ബോധവത്കരണവും ഫ്‌ളാഷ്‌മോബും
ഇരമല്ലിക്കര: ഇരമല്ലിക്കര ഹിന്ദു യു.പി. സ്കൂൾ സീഡംഗങ്ങളുടെയും ഇരമല്ലിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവത്കരണം നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ പാട്ടിന്റെ താളത്തിനൊപ്പം ചുവടുകൾവെച്ച് ബോധവത്കരണ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു.
കൊതുകുനിവാരണ പ്രവർത്തനങ്ങൾ വീടുകളിൽനിന്നു തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. സീഡ് കോഡിനേറ്റർ നന്ദകിഷോർ, ഹിമാ മധു, സീനിയർ അധ്യാപിക പി.ജി. രജനി എന്നിവർ നേതൃത്വം നൽകി
August 08
12:53
2024