ഔഷധസസ്യങ്ങളുടെ പ്രദർശനവും സെമിനാറും
ചാരുംമൂട്: നൂറനാട് സി.ബി.എം. എച്ച്.എസ്. സീഡ് ക്ലബ്ബ് ഉപവനത്തിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളുടെ പ്രദർശനവും വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങൾ എന്ന വിഷയത്തിൽ സെമിനാറും നടത്തി. സെമിനാർ ഡോ. പാർവതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ആർ. സജിനി, പി.ടി.എ. പ്രസിഡന്റ് മണികണ്ഠൻ, ഡെപ്യൂട്ടി എച്ച്.എം. ജെ. ഹരീഷ് കുമാർ, അധ്യാപകരായ ഷിബുഖാൻ, രവികൃഷ്ണൻ, ഹരിപ്രസാദ്, സുനിത, സിനി, സനിത, ജിഷ, രേഷ്മ എന്നിവർ പങ്കെടുത്തു.
August 08
12:53
2024