യുദ്ധക്കെടുതികളുടെ നേർക്കാഴ്ചയൊരുക്കി സീഡ് ക്ലബ് അംഗങ്ങള്‍
വടക്കഞ്ചേരി :മംഗലം ഗാന്ധി സ്മാരക യു. പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധക്കെടുതികളുടെ നേർക്കാഴ്ചയൊരുക്കുകയുണ്ടായി. യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്നും, യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും, യുദ്ധം എല്ലാം നശിപ്പിക്കുമെന്നുമുള്ൢ ആശയങ്ങൾ തുറന്നുകാട്ടുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഒരുക്കിയത്. കൂടാതെ ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നും, യുദ്ധമില്ലാത്ത ലോകമാണ് ഞങ്ങളുടെ സ്വപ്നമെന്നും കുട്ടികൾ ദൃശ്യാവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചു. എച്ച്. എം. പി. യു. ബിന്ദു ടീച്ചർ, സീഡ് കോഡിനേറ്റർ കെ. ബിമൽ മാസ്റ്റർ, കെ. എഫ്. ലിറ്റി ടീച്ചർ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
August 10
12:53
2024