പ്രകൃതിയെ തൊട്ടറിഞ്ഞ്ജലസംരക്ഷണ സദസ് നടത്തി സീഡ് അംഗങ്ങൾ
വൈക്കിലശ്ശേരി : സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂളിൽ പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു. പ്രധാനാധ്യാപിക കെ.വി മിനി ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന സന്ദേശമുണർത്തി കൊണ്ട് പ്രകൃതി നടത്തവും, ജലസംരക്ഷസദസും നടത്തി.വിവിധ ജലാശയങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു.നാടിൻ്റെ നന്മയ്ക്കായ് നടത്തുന്ന വികസനപ്രവർത്തനങ്ങൾ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും നാശത്തിന് കാരണമാകരുത് എന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു. കുളങ്ങൾ, വയലുകൾ എന്നിവ സന്ദർശിച്ച് .ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. ജീവൻ്റെ ഉറവയായ പല കുളങ്ങളും നാശത്തിൻ്റെ വഴിയിലാണെന്ന് കണ്ടെത്തി. കുളങ്ങൾ, കാവുകൾ സംരക്ഷിക്കാനുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. സീഡ് കോ ഓർഡിനേറ്റർ,
കെ.എം അഷ്ക്കർ, എം അനൂപ് ,സി സാരസ് എന്നിവർ സംസാരിച്ചു.
August 12
12:53
2024