വയനാടിനായി സീഡ് ക്ലബ് അംഗങ്ങൾ ശേഖരിച്ച സാധനങ്ങൾ കൈമാറി
വയനാടിനായി ശേഖരിച്ച സാധനങ്ങളുമായി അയിരൂർ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ
വർക്കല: അയിരൂർ ഗവ. യു.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേക്കുവേണ്ടി ശേഖരിച്ച സാധനങ്ങൾ സന്നദ്ധപ്രവർത്തകർക്ക് കൈമാറി. സ്റ്റേഷനറി, ആഹാരസാധനങ്ങൾ, മരുന്ന്, വസ്ത്രം, കുടിവെള്ളം എന്നിവയാണ് കൈമാറിയത്. ഇലകമൺ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു, സ്കൂൾ പ്രഥമാധ്യാപകൻ കൃഷ്ണകുമാറിൽനിന്നു സാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ സീഡ് കോഡിനേറ്റർ ഉണ്ണി ജി.കണ്ണൻ സംസാരിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രണ്ടുദിവസംകൊണ്ട് 850 കിലോ സാധനങ്ങളാണ് വിദ്യാർഥികൾ ശേഖരിച്ചത്. മാതൃകാപരമായ ഈ പ്രവർത്തനം ഏറ്റെടുത്ത് വിജയിപ്പിച്ച സീഡ് വിദ്യാർഥികളെ പഞ്ചായത്ത് പ്രതിനിധികൾ അനുമോദിച്ചു
August 14
12:53
2024